Society Today
Breaking News

കൊച്ചി: മുന്‍നിര ആഡംബര വാഹന നിര്‍മ്മാതാക്കളായ ലെക്‌സസ് ഇന്ത്യ, തങ്ങളുടെ മുന്‍നിര എംപിവിയായ ലെക്‌സസ് എല്‍എം പുറത്തിറക്കുന്നു. ഉല്ലാസത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും സംയോജനമായ ഈ പുതിയ രാജകീയ പ്രൗഢിയുള്ള ലക്ഷ്വറി മൂവര്‍ ഇന്ത്യയിലെ എല്ലാ അംഗീകൃത ലെക്‌സസ് ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്ററുകളിലും ലെക്‌സസ് മെരാക്കിസിലും ഇപ്പോള്‍ പുതിയ  ബുക്കിംഗുകള്‍ നടത്താം. 2020ല്‍ പുറത്തിറക്കിയ ആദ്യ മോഡലിന് ഏഷ്യന്‍ വിപണികളില്‍ ലഭിച്ച മികച്ച പ്രതികരണവും തുടര്‍ വര്‍ഷങ്ങളില്‍ ആഗോള ആഡംബര വിപണിയിലെ ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് പുതിയ എല്‍ എമ്മിനെ ഒരു 'ലക്ഷ്വറി മൂവര്‍' ആയി പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

48 ഇഞ്ച് അള്‍ട്രാ വൈഡ് ഡിസ്‌പ്ലേ, റിയര്‍ ടാര്‍ഗെറ്റഡ് എ/സി അഡ്ജസ്റ്റ്‌മെന്റ് ഫംഗ്ഷന്‍, പവര്‍ ലോംഗ് സ്ലൈഡ് റെയില്‍, മള്‍ട്ടിപൊസിഷന്‍ ടിപ്പ്അപ്പ് സീറ്റ്, ഫ്രീക്വന്‍സി സെന്‍സിറ്റീവ് പിസ്റ്റണ്‍ വാല്‍വ്, സാറ്റിന്‍ഇഫക്റ്റ് ഹോട്ട് സ്റ്റാമ്പിംഗ് ഗ്രില്‍, പ്രത്യേക ഫ്രണ്ട് / റിയര്‍ ഓഡിയോ ഔട്ട്പുട്ട് സിസ്റ്റം, ആംറെസ്റ്റ് & ഒട്ടോമന്‍ ഹീറ്ററുകള്‍, റിയര്‍ ക്ലൈമറ്റ് കണ്‍സേര്‍ജ്, ഹോളോ ക്ലാംഷെല്‍  ഫ്രണ്ട് സസ്‌പെന്‍ഷന്‍ ലോവര്‍ ആം, ഡോര്‍ ഈസി ക്ലോസര്‍ തുടങ്ങിയ നിരവധി സവിശേഷതകളടങ്ങിയ പുതിയ ലെക്‌സസ് എല്‍എം യാത്രാസുഖം, നിശബ്ദത, പ്രവര്‍ത്തനത്തില്‍ വേരൂന്നിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, സുഖകരവും സൗകര്യപ്രദവുമായ വിശാലമായ ഇന്റീരിയര്‍, അഡ്വാന്‍സ്ഡ് പ്രിവന്റീവ് സേഫ്റ്റി ടെക്‌നോളജി ലെക്‌സസ് സേഫ്റ്റി സിസ്റ്റം, സുഖപ്രദമായ മൊബിലിറ്റിയെ പിന്തുണയ്ക്കുന്ന ലെക്‌സസ് ടീംമേറ്റ് എന്നിവ പ്രദാനം ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും പുതിയ ലെക്‌സസ് എല്‍എംന്റെ വരവ് പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഇന്ത്യയിലെ ലെക്‌സസിന്റെ പുതിയ വിഭാഗമാണിതെന്നും  ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.  ഈ വര്‍ഷമാദ്യം ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മുന്‍ തലമുറ എല്‍എംന് മികച്ച പ്രതികരണമാണ് ലഭിച്ചത്, അസാധാരണമായ അനുഭവങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. വ്യവസായത്തില്‍ അള്‍ട്രാ ലക്ഷ്വറി മൊബിലിറ്റിക്കായി എല്‍എം ഒരു പുതിയ മാനദണ്ഡം അവതരിപ്പിക്കുമെന്നും നവീന്‍ സോണി പറഞ്ഞു.

Top